വാക്-ഇൻ-ഇന്റർവ്യൂ 31ന്
അക്വാട്ടിക് കോംപ്ലക്സിലേക്ക് മാനേജർ, ലൈഫ് ഗാർഡ് തസ്തികകളിൽ കരാർ നിയമനത്തിനായി 31ന് വാക്-ഇൻ-ഇന്റർവ്യൂ നടക്കും. പ്രതിമാസവേതനം മാനേജർ - 27,000 രൂപ, ലൈഫ് ഗാർഡ് - 20,000 രൂപ. മാനേജർ തസ്തികയിലേക്കുള്ള അഭിമുഖം രാവിലെ 11നും ലൈഫ് ഗാർഡ് അഭിമുഖം ഉച്ചയ്ക്ക് ഒരു മണിക്കും സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും.
ഓറിയന്റേഷൻ പ്രോഗ്രാം
സി.എച്ച്. മുഹമ്മദ് കോയ ചെയർ ഫോർ സ്റ്റഡീസ് ഓൺ ഡവലപ്പിംഗ് സൊസൈറ്റീസ് എൻ.ടി.എ നെറ്റ് ഇംഗ്ലീഷ് പരീക്ഷ എഴുതുന്നവർക്കായി മൂന്ന് ദിവസത്തെ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. നവംബർ 12, 13, 14 തിയതികളിൽ സ്‌കൂൾ ഒഫ് കമ്മ്യൂണിറ്റി ഡെവലപുമെന്റുമായി സഹകരിച്ചാണ് ക്ലാസ്. നവംബർ എട്ടിനകം രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 9633903944. ഇ-മെയിൽ: chmkchair@gmail.com
കോഷൻ ഡെപ്പോസിറ്റ്
സർവകലാശാലാ എൻജിനിയറിംഗ് കോളേജ് (കോഹിനൂർ ഐ.ഇ.ടി) ബി.ടെക് 2015-19 ബാച്ചിലെ കോഷൻ ഡെപ്പോസിറ്റ് വിതരണം 31 മുതൽ നവംബർ ആറ് വരെ കോളേജിൽ നടക്കും. ഇ.സി.ഇ (31), ഇ.ഇ.ഇ (നവംബർ ഒന്ന്), ഐ.ടി ആൻഡ് പി.ടി (അഞ്ച്), എം.ഇ (ആറ്). വിദ്യാർത്ഥികൾ ബാങ്ക് അക്കൗണ്ട് നമ്പറുകൾ നിർദ്ദിഷ്ടഫോമിൽ രേഖപ്പെടുത്തി ഓഫീസിൽ സമർപ്പിക്കണം.
പരീക്ഷാ കേന്ദ്രം
30-ന് തുടങ്ങുന്ന വിദൂരവിദ്യാഭ്യാസം / പ്രൈവറ്റ് രജിസ്ട്രേഷൻ എം.എ ഹിസ്റ്ററി പരീക്ഷയ്ക്ക് തൃശൂർ സെന്റ് മേരീസ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ആൺകുട്ടികൾ അച്യുതമേനോൻ ഗവ. കോളേജിൽ പരീക്ഷ എഴുതണം. ഹാൾടിക്കറ്റ് വീണ്ടും ഡൗൺലോഡ് ചെയ്യണം.