അമ്പലവയൽ: വാളയാർ കേസ് അട്ടിമറിച്ചതിന് എതിരെ യൂത്ത് കോൺഗ്രസ് അമ്പലവയൽ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കേസ് സി.ബി.ഐക്ക് വിടുക, ഉത്തരവാദികളായ പൊലിസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പ്രസിഡന്റ് സിറിൾ ജോസ് അദ്ധ്യക്ഷത വഹിച്ചു പി ഷഫീക്, സന്തോഷ് എക്സൽ, പി പ്രശാന്ത്, പ്രദീപ് എടക്കൽ, മാർട്ടിൻ സി യു, സ്റ്റാനി നെല്ലാറ, റഹീം കുന്നത്ത്, നൗഷാദ്, ഷംനാദ്, സരുൺ എന്നിവർ നേതൃത്വം നൽകി.