സുൽത്താൻ ബത്തേരി: ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന വനിതാ വായന മൽസരത്തിൽ നെല്ലിയമ്പം ദേശീയ ഗ്രന്ഥശാലയിലെ റുബീന മുജീബ് റഹ്മാന് ഒന്നാം സ്ഥാനം ലഭിച്ചു. കോളേരി ചൈതന്യ വായനശാലയിലെ വി.എം.അമൃത,ചെതലയം സൈമ ലൈബ്രറിയിലെ ടി.ആർ.ബീന എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.
അനശ്വര മധു (യുവപ്രതിഭ ലൈബ്രറി കേണിച്ചിറ), പി.ആർ.വിജയമ്മ (ചൈതന്യ വായനശാല കോളേരി), എം.എസ്. അശ്വതി (സൈമ ലൈബ്രറി ചെതലയം), കെ.വി.ധന്യ (പബ്ലിക് ലൈബ്രറി പുൽപ്പള്ളി), രഞ്ജിനി ജോസഫ് (കൈരളി ലൈബ്രറി വീട്ടിമൂല), പുഷ്പവതി പീതാംബരൻ (ദേശീയ വായനശാല പൂതാടി) എന്നിവർ ജില്ലാതല മൽസരത്തിന് യോഗ്യത നേടി.