തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിയിൽ ഇരുവഴിഞ്ഞി പുഴയിലെ കുമ്പിടാൻകയത്ത് കുളിക്കാനിറങ്ങിയ യുവ ദന്തഡോക്ടർ ചുഴിയിൽ കുടുങ്ങി മുങ്ങിമരിച്ചു. താമരശ്ശേരി കുടുക്കിലുമ്മാരം ചുണ്ടക്കുന്നുമ്മൽ ഉഷസിൽ ഷിബിൻരാജ് (26) ആണ് മരിച്ചത്. വിമുക്തഭടൻ രാജന്റെയും ഉഷയുടെയും മകനാണ്. സഹോദരൻ: ജിനുരാജ്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ കൂട്ടുകാരോടൊപ്പം എത്തിയ യുവാവ് കുളിക്കുന്നതിനിടെ ചുഴിയിൽ പെടുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ കുട്ടുകാരിലൊരാൾ കൂടി ചുഴിയിൽപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. കരയ്ക്കെത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോകും വഴിയായിരുന്നു ഷിബിൻരാജിന്റെ അന്ത്യം.
ഓമശ്ശേരിയിലെ സ്വകാര്യ ദന്തൽ ക്ലിനിക്കിലെ ജോലി ചെയ്തു വന്ന ഷിബിൻ കാനഡയിൽ പോകുന്നതിനായി കുറച്ചു ദിവസം മുമ്പ് ലീവെടുത്തതായിരുന്നു.
ഇൻക്വസ്റ്റിനു ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.