bhaskaran
ഭാസ്‌കരൻ

പയ്യോളി: കൊളാവിപ്പാലം ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് എം.ടി.ഭാസ്‌കരൻ (65) നിര്യാതനായി. കോൺഗ്രസ് വാർഡ് പ്രസിഡന്റ്, ചെത്തിൽ പാടശേഖര സമിതി സെക്രട്ടറി. തീരസംരക്ഷണ സമിതി ട്രഷറർ, മുനമ്പത്ത് താഴ കുടുംബസമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്
ഭാര്യ: വത്സല. മക്കൾ: ലിജി, ലിൻസി. മരുമക്കൾ: രാജേഷ്, ഷിബിൻ. പരേതനായ മുനമ്പത്ത് താഴ കുഞ്ഞിരാമന്റെ മകനാണ്. സഹോദരങ്ങൾ: കണ്ണൻ, കൃഷ്ണൻ, ഗോപാലൻ, സരോജിനി, രാജൻ, നളിനി. സഞ്ചയനം ഞായറാഴ്ച.