മാനന്തവാടി: പുനർനിർമ്മിച്ച കെല്ലൂർ കാട്ടിച്ചിറക്കൽ ജുമാ മസ്ജിദിന്റെ ഉദ്ഘാടനം 31 വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇരുനൂറ്റിഅൻപത് വർഷത്തിലേറെ പഴക്കമുള്ള കാട്ടിച്ചിറക്കൽ മഖാമിനോട് ചേർന്നുള്ള 1972 ൽ നിർമ്മിച്ചപള്ളിയാണ് പുനർനിർമ്മിച്ചത്. രണ്ടായിരത്തിലേറെ പേർക്ക് ഒരുമിച്ച് നിസ്‌ക്കരിക്കാവുന്ന വിധമാണ് പള്ളി. വ്യാഴാഴ്ച അസർ നിസ്‌ക്കാരത്തിന്
നേതൃത്വം നൽകികൊണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പള്ളി ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ല്യാർ, കൂളിവയൽ സൈൻ ഡയറക്ടർ റാഷിദ് ഗസ്സാലി, കെ.ആറ്റക്കോയ തങ്ങൾ, വി.മൂസ്സക്കോയ മുസ്ല്യാർ, കെ.ടി.ഹംസമുസ്ല്യാല്യാർ, എസ്.ദാരിമി, പി.ഹസ്സൻ ഉസ്താദ്, ഒ.ആർ.കേളു. എം.എൽ.എ, സി.മമ്മൂട്ടി എം.എൽ.എ. എന്നിവർ സംബന്ധിക്കും. രാത്രി ഏഴര
മണിക്ക് നടത്തുന്ന ആത്മീയ സദസ്സ് പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

നവമ്പർ ഒന്നിന് (വെള്ളി) ഉച്ചയ്ക്ക് ജുമഅ നിസ്‌ക്കാരത്തിന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും.
വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് കാഴ്ചാങ്കണ്ടി ഹംസ ഹാജി, ജനറൽ സിക്രട്ടറി അത്തിലൻ ഇബ്രാഹിം, ജോ. സിക്രട്ടറി നിസാർ കമ്പ, സി.അബ്ബാസ്, മൂസ്സ അണിയാരത്ത് എന്നിവർ സംബന്ധിച്ചു.