മാനന്തവാടി: ഒറ്റയ്ക്ക് താമസിക്കുന്ന യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേലേ വരയാൽ തയ്യിടയിൽ സുനീഷ് (27) ആണ് മരിച്ചത്.

എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനായ തയ്യിടയിൽ സാജന്റെയും പരേതയായ സോളിയുടെയും മകനാണ്. സഹോദരങ്ങൾ: വിനീഷ്, അജീഷ്.

ഇന്നലെ രാവിലെയാണ് പരിസരവാസികൾ യുവാവിനെ തൂങ്ങിയ നിലയിൽ കണ്ടത്. തലപ്പുഴ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മാനന്തവാടി ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.