janda
പടം.ജണ്ട കെട്ടിയ പ്രദേശം അധികാരികളും ജനപ്രതിനിധികളും സന്ദർശിക്കുന്നു.

കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ പൂതം പാറ, ചുരണി, പക്രംതളം റോഡിൽ വനം വകുപ്പ് ജണ്ട കെട്ടിയതുമായി ബന്ധപ്പെട്ട് ജനങ്ങൾ ഉന്നയിച്ച പരാതി പരിശോധിക്കുന്നതിനായി വനം, പൊതു മരാമത്ത് അധികാരികളും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.

ജില്ല വികസന സമിതി യോഗത്തിൽ നാദാപുരം എം.എൽ എ ഇ.കെ.വിജയൻ പ്രശ്നം ഉന്നയിച്ചതിനെ തുടർന്നാണ് കളക്ടറുടെ നിർദ്ദേശപ്രകാരം ഉന്നതതല സംഘം പരിശോധനയ്ക്കായി എത്തിയത്.വയനാട്ടിലേക്കുള്ള ഏക ബദൽ റോഡായ ചൂരണി, പക്രം തളം റോഡിൽ കഴിഞ്ഞ ദിവസം മൂന്ന് സ്ഥലത്താണ് വനം വകുപ്പ് ജണ്ട കെട്ടിയത്.

റോഡിൽ കെട്ടിയ ജണ്ട പൊളിച്ചു മാറ്റണമെന്ന് പൊതുമരാമത്ത് വകുപ്പ് വനം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. റോഡ് കയ്യേറിയുള്ള ജണ്ടകെട്ടൽ ഭാവിയിൽ റോഡിന്റെ വികസനത്തിന്ന് സർക്കാർ ഫണ്ട് അനുവദിക്കുന്നതിനും കാരണമായേക്കാം എന്നാണ് നാട്ടുകാരുടെ പരാതി.ഡി.എഫ്.ഒ.ജയപ്രകാശ് വി.പി.ആർ.എഫ് ഒ .കെ .നീ തു.എസ് എഫ്.ഒ പ്രമോദ് കുമാർ .ബി.എഫ്.ഒ, പൊതുമരാമത്ത് എക്സി.ഇ.അബ്ദുൾ ഗഫൂർ സി.എച്ച്, ഓവർസിയർ നിഷ.ടി.പി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോർജ്, വൈസ് പ്രസിഡന്റ്, പി.പി.ചന്ദ്രൻ ,പഞ്ചായത്ത് അംഗം റോണി മാത്യു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ ആർ വിജയൻ ,വി .പി .സുരേഷ്, കെ.പി.രാജൻ, നാരായണൻകുട്ടി .എം.എൽ എ യുടെ പ്രതിനിധി സുരേന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിച്ചു.