മാനന്തവാടി: ജനവാസ കേന്ദ്രത്തിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. മാനന്തവാടി പിലാക്കാവ് പഞ്ചാരക്കൊല്ലി പൊട്ടക്കണ്ടത്തിൽ അബ്ദുള്ളക്കുട്ടിയുടെ വീടിന് സമീപത്ത് നിന്നാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രാജവെമ്പാലയെ പിടികൂടിയത്.
അഞ്ച് വയസ്സോളം പ്രായമുള്ള രാജവെമ്പാലയ്ക്ക് മൂന്ന് മീറ്റർ നീളമുണ്ട്.സ്‌നേക്ക് കാച്ചർ സുജിത്ത് വയനാട് പിടികൂടിയ പാമ്പിനെ ഉൾവനത്തിൽ വിട്ടയച്ചു.