calicut-uni
calicut uni

എം.സി.എ പരീക്ഷ

എം.സി.എ രണ്ടാം സെമസ്റ്റർ 2018 സ്‌കീം-2018 പ്രവേശനം മാത്രം റഗുലർ, രണ്ടാം സെമസ്റ്റർ 2013 മുതൽ പ്രവേശനം സപ്ലിമെന്ററി, നാലാം സെമസ്റ്റർ (2013 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി, ആറാം സെമസ്റ്റർ (2016 പ്രവേശനം) റഗുലർ പരീക്ഷകൾക്ക് പിഴകൂടാതെ നവംബർ 11 വരെയും 170 രൂപ പിഴയോടെ 13 വരെയും ഫീസടച്ച് നവംബർ 16 വരെ രജിസ്റ്റർ ചെയ്യാം.

പരീക്ഷ 21ന്

പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം.എ/എം.എസ്‌സി/എം.കോം/എം.ബി.എ/എം.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ/എം.ലിബ്.ഐ.എസ് സി/എം.സി.ജെ/എം.ടി.എ (സി.സി.എസ്.എസ്, 2016 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ നവംബർ 21-ന് ആരംഭിക്കും.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ ബി.ആർക് (04, 2012 സ്‌കീം) റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.

എം.എസ് സി മാത്‌സ് പ്രീവിയസ്/ഒന്ന്, രണ്ട് സെമസ്റ്റർ, ഫൈനൽ/മൂന്ന്, നാല് സെമസ്റ്റർ സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയ ഫലം

രണ്ടാം സെമസ്റ്റർ ബി.എ/ബി.എ അഫ്‌സൽ-ഉൽ-ഉലമ/ബി.വി.സി/ബി.എസ്.ഡബ്ല്യൂ (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രിൽ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.

എട്ടാം സെമസ്റ്റർ ബി.ബി.എ-എൽഎൽ.ബി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.