കൽപ്പറ്റ: വാളയാർ കേസ് അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് യു ഡി എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ ജ്വാലയും നടത്തി. യു ഡി എഫ് ജില്ലാകൺവീനർ എൻ.ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. വാളയാർ പിഡനക്കേസിൽ എല്ലാ തെളിവുകളുമുണ്ടായിട്ടും പ്രതികൾ രക്ഷപ്പെട്ടത് സി പി എമ്മിന്റെ പിന്തുണയിലാണെന്ന് അദ്ദേഹം പറഞ്ഞു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തലപ്പ
ത്തുള്ളവർ പോലും പോക്‌സോ കേസിൽ പ്രതികൾക്കായി ഹാജരാകുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ കെ അഹമ്മദ്ഹാജി അദ്ധ്യക്ഷനായിരുന്നു. കെ കെ അബ്രഹാം, കെ വി പോക്കർഹാജി, റസാഖ് കൽപ്പറ്റ, എം എ ജോസഫ്, ഗോകുൽദാസ് കോട്ടയിൽ, എ പി ഹമീദ്, അലവി വടക്കേതിൽ, ഉഷാതമ്പി, മാണി
ഫ്രാൻസിസ്, പോൾസൺ കൂവക്കൽ, വിജയമ്മ തുടങ്ങിയവർ സംബന്ധി ച്ചു.