മാനന്തവാടി: പട്ടാപ്പകൽ ഉണ്ടായ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ കല്ലോടി എള്ളുമന്ദം ചൊവ്വ പൂളക്കുഴി കോളനിയിലെ കേളു (55), പള്ളിയറക്കുന്ന് കോളനിയിലെ ദീപു (35) എന്നിവരെ മാനന്തവാടി ജില്ലാ ആശുപത്രിയിൽപ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിക്കാണ് സംഭവം.
കൃഷിസ്ഥലത്ത് വെച്ചാണ് കേളുവിനെ കാട്ടുപന്നി ആക്രമിച്ചത്.
സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് റോഡിലൂടെ നടന്ന് പോകുമ്പോഴാണ് ദീപുവിനെ കാട്ടുപന്നി ആക്രമിച്ചത്.
രണ്ട് പേർക്കും കാലിനും കൈക്കുമാണ് പരിക്ക്.