മാനന്തവാടി: മത്സ്യ മാംസ മാർക്കറ്റിന്റെ പേരിലുള്ള. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപണമുന്നയിക്കുന്നവർ തൊഴിലാളി വിരുദ്ധരാണെന്നും മത്സ്യ വിതരണ തൊഴിലാളി യൂണിയൻ സി ഐ ടി യു മാനന്തവാടി ഏരിയ കമ്മിറ്റി. സബ് കളകറുടെ ഉത്തരവിനെ തുടർന്ന് അടച്ച് പുട്ടിയ മത്സ്യ മാംസ മാർക്കറ്റ് നവീകരണ പ്രവർത്തികൾ പൂർത്തീകരിച്ച് മലിനീകരണ നിയന്ത്രണ സംവിധാനങ്ങളൊരുക്കി നവംബർ ആദ്യ വാരത്തിൽ തുറക്കാനിരിക്കെയാണ് പൊള്ളയായ ആരോപണങ്ങളുന്നയിച്ച് ചിലർ സമരം പ്രഖ്യാപിച്ചത്.
മാർക്കറ്റ് അടച്ച് പൂട്ടിയത് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകാൻ കാരണമായെന്ന് ഉന്നയിച്ചാണ് സമരം. എന്നാൽ ഒരു തൊഴിലാളിക്ക് പോലും തൊഴിൽ നഷ്ടപ്പെട്ടിട്ടില്ല. മൊത്തവ്യാപാരികൾ റോഡ് കയ്യേറി വ്യാപാരം നടത്തിയപ്പോൾ തടയുക മാത്രമാണ് നഗരസഭ ചെയ്തിട്ടുള്ളത്. തൊഴിലാളികൾക്ക് വേണ്ടിയല്ല മുതലാളിമാർക്ക് വേണ്ടിയാണ് കോൺഗ്രസ് സംസാരിക്കുന്നതെന്നും യൂണിയൻ ആരോപിച്ചു. വി അഷ്രഫ്,യു യൂസഫ്, കെമുസ്തഫ എന്നിവർ സംസാരിച്ചു.