സുൽത്താൻ ബത്തേരി: വാളയാർ സംഭവത്തിൽ കുറ്റക്കാർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപരിപാടികൾ സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനം,പ്രതിഷേധ ഒപ്പ് മരം, പ്രതിഷേധജ്വാല എന്നീ പരിപാടികളാണ് കോളേജ്, സ്‌കൂൾ,ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.
കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് പൊലീസിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും പരാജയം സംഭവിട്ടുണ്ടോ എന്ന് പരിശോധിച്ച് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് എസ് എഫ് ഐ ആവശ്യപ്പെട്ടു.

പടം

ബത്തേരി സെന്റ്‌മേരീസ് കോളേജിൽ നടന്ന എസ് എഫ് ഐ പ്രതിഷേധ ഒപ്പ് മരം