സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി ഉപജില്ല സ്‌കൂൾ
കലോൽസവത്തിന്റെ കലാമാമാങ്കത്തിന് ഇന്നലെ തിരിതെളിഞ്ഞു. കലയുടെ നുപുരധ്വനി ഉയർത്തികൊണ്ട് നൃത്ത ഇനങ്ങൾക്ക് തുടക്കമായി. എട്ട് വേദികളിലായാണ് മൽസരം നടക്കുന്നത്.
കലോൽസവത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.എൽ.സാബു നിർവ്വഹിച്ചു. സ്‌കൂൾ മനേജർ ഫാ.ജെയിംസ് പുത്തൻപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വൽസജോസ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എൽസി പൗലോസ്, നഗരസഭ കൗൺസിലർമാരായ എൻ.എം.വിജയൻ, കെ.എം.ഷബീർ അഹമ്മ
ദ്, എം.കെ.സാബു, ബാനു പുളിക്കൽ ,ഷിഫാനത്ത്, യു.
പി.വിഭാഗം പി.ടി.എ പ്രസിഡന്റ് ടിജി ചെറുതോട്ടിൽ,ഹൈസ്‌കൂൾ വിഭാഗം പി.ടി.എ. പ്രസിഡന്റ് എം.എസ്.വിശ്വനാഥൻ, സ്റ്റാഫ് സെക്രട്ടറി പി.എ. വർഗീസ്, മനേജിംഗ് കമ്മറ്റി ട്രസ്റ്റി ജോഷി ചക്കിട്ടു
കുടി എന്നിവർ സംസാരിച്ചു.ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസർ എൻ.ഡി.തോമസ് സ്വാഗതവും ജോയിന്റ് ജനറൽ കൺവീനർ എൻ.യു.ടോമി നന്ദിയും പറഞ്ഞു.

ഫേട്ടോ അടിക്കുറിപ്പ്

0009-

കലോൽസവം നഗരസഭ ചെയർമാൻ ടി.എൽ. സാബു ഉദ്ഘാടനം ചെയ്യുന്നു.

0010-ഹയർ സെക്കൻഡറി വിഭാഗം മോഹിനിയാട്ടത്തിൽ
ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ കല്ലുവയൽ ജയശ്രീ
ഹൈസ്‌കൂളിലെ മാളവിക ഷാജിദാസ്

0012-യു.പി. വിഭാഗം കുച്ചിപ്പുടിയിൽ ഒന്നാം
സ്ഥാനവും എഗ്രേഡും കരസ്ഥമാക്കിയ മുള്ളൻകൊല്ലി സെന്റ്
മേരീസിലെ അഭിന ശിവാനന്ദൻ

0011-യു.പി മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനവും
എ ഗ്രേഡും നേടിയ കല്ലുവയൽ ജയശ്രീ സ്‌കൂളിലെ അനൗഷ്‌ക
ഷാജിദാസ്‌