obit
കരുണാകരൻ നായർ

ചേമഞ്ചേരി: എലത്തൂർ സി.എം.സി ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകൻ മണാട്ട് കരുണാകരൻ നായർ ( 92) നിര്യാതനായി. ചേമഞ്ചേരി റൂറൽ കോ ഓപ്പറേറ്റിവ് ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ്, ചേമഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: വിജയലക്ഷ്മി വട്ടക്കണ്ടി. മക്കൾ: അജിത് കുമാർ (റെയിൽവേ), അനിൽകുമാർ (കോൺട്രാക്ടർ), ബീന, ബിന്ദു. മരുമക്കൾ: പുഷ്പലത (റാണി പബ്ലിക് സ്‌കൂൾ), ബിനീത (ചേമഞ്ചേരി യു.പി സ്‌കൂൾ), സുനിൽ കുമാർ (കക്കോടി), രാജൻ(ഗോദ്ര). സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.