കോഴിക്കോട്: നവംബർ 5 മുതൽ എട്ടാം തീയതി വരെ കൊൽക്കത്തയിൽ നടക്കുന്ന രാജ്യാന്തര സയൻസ് ഉത്സവത്തിന് കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിനെ തിരഞ്ഞെടുത്തു. 5 വിദ്യാർത്ഥികൾക്കും ഒരു അധ്യാപകനും സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. 2015ൽ കേന്ദ്രസർക്കാർ തുടങ്ങിയ പദ്ധതിയുടെ അഞ്ചാം സമ്മേളനമാണ് നടക്കുന്നത്.