കൽപ്പറ്റ: കേരളത്തിലെ കൃഷിഭവനുകളിൽ മിനിസ്റ്റീരിയൽ സ്റ്റാഫ് തസ്തികകൾ സൃഷ്ടിക്കണമെന്ന് കേരള അഗ്രിക്കൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൃഷി ഓഫീസറും കൃഷി അസിസ്റ്റന്റുമാരും സാങ്കേതിക വിഭാഗം ജീവനക്കാരാണ്. മിനിസ്റ്റീരിയൽ ജീവനക്കാരുടെ അഭാവം സാങ്കേതിക വിഭാഗം ജീവനക്കാരെ ഫയൽ ജോലികളിൽ വ്യാപൃതരാക്കുന്നതിനാൽ പദ്ധതികളുടെ മേൽനോട്ടവും സമയബന്ധിത നടത്തിപ്പും തകിടം മറിയുകയാണ്. സബ്സിഡി വിതരണം മാത്രം കേന്ദ്രീകരിച്ചുള്ള വകുപ്പിന്റെ പ്രവർത്തനം യഥാർത്ഥ കർഷകരെ അകറ്റുകയാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി സകേശൻ ചൂലിക്കാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.സതീഷ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എൻ.സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി പി.എൻ. മുരളീധരൻ, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.കെ രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി എൻ.ടി സന്തോഷ്, ബിധ ആര്യ വി എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ഹർഷകുമാർ സ്വാഗതവും സി.ജി പ്രസാദ് നന്ദിയും പറഞ്ഞു.
ഫോട്ടോ: കേരള അഗ്രിക്കൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ ജില്ലാ സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി സകേശൻ ചൂലിക്കാട് ഉദ്ഘാടനം ചെയ്യുന്നു