വടകര: വാഹനാപകടത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ നിലയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവവ്യാപാരി മരിച്ചു. പൂവാടന്‍ ഗേറ്റിനു സമീപം ഗ്രേസില്‍ പരേതനായ നിട്ടൂര്‍ വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ പുതിയ മുക്കോലക്കല്‍ അബ്ദുള്‍ലത്തീഫാണ് (42) മരിച്ചത്. വടകര എടോടിയിലെ റെയ്മണ്ട് ഷോറൂമിന്റെ പാര്‍ട്ണറാണ്. നേരത്തെ ദുബായിലായിരുന്നു.

ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. വീരഞ്ചേരി ഭാഗത്തേക്കു ബൈക്കില്‍ പോകവെ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം.

ഭാര്യ: ഷഫ്‌സീറ. മക്കള്‍: ഫാത്തിമത്തുല്‍ ഹെന്ന (മലബാര്‍ ക്രിസ്ത്യന്‍ കോളേജ്), നൈന ലത്തീഫ്, ബിലാല്‍ അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ വദൂദ്. മാതാവ്: പരേതയായ മുക്കോലക്കല്‍ സുബൈദ. സഹോദരങ്ങള്‍: അശ്‌റഫ്, ഷമീമ.

മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് വടകര വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.