സുൽത്താൻ ബത്തേരി : വാളയാർ കേസ് മറ്റൊരു ഏജൻസിയെ
ഏൽപ്പിച്ച് പുനരന്വേഷണം നടത്തണമെന്ന് അഖിലേന്ത്യ മഹിള
സാംസ്‌ക്കാരിക സംഘടന സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു.
കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്നും, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നും സംസ്ഥാന പ്രസിഡന്റ് സൗഭാഗ്യലക്ഷ്മിയും സെക്രട്ടറി കെ.എം.ബീവിയും പ്രസ്താവന
യിൽ ആവശ്യപ്പെട്ടു. വാളയാറിലെ കുട്ടികൾക്ക് നീതി ലഭ്യമാക്കുന്നതിന് വേണ്ടി സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുവാൻ സംഘടന തീരുമാനിച്ചു.
പ്രതിഷേധ പ്രകടനം നടത്തി
സുൽത്താൻ ബത്തേരി : സംസ്ഥാന സർക്കാർ വളയാർ കേസിലെ
പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചുവെന്നാരോപിച്ച്
ഐ.എൻ.ടി.യു.സി ബത്തേരി മണ്ഡലം കമ്മറ്റിയുടെ നേതൃ
ത്വത്തിൽ ബത്തേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. കേസ്
സ്വതന്ത്ര ഏജൻസിയെകൊണ്ട് അന്വേഷിപ്പിക്കുക, വാളയാർ
പെൺകുട്ടികളുടെ കുടുംബത്തിന് സർക്കാർ സഹായം
അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പ്രക
ടനത്തിന് മണ്ഡലം പ്രസിഡന്റ് സി.എ.ഗോപി, ഉമ്മർ
കുണ്ടാട്ടിൽ, അസീസ് മടാല, ജിജി അലക്സ്, ഗഫൂർ
പുളിക്കൽ, സി.ജെ.സണ്ണി, ഷാജി ആലുങ്കൽ, എം.സി.
വിൽസൺ, എം.ലക്ഷ്മണൻ, ഷാജുജോസഫ്, ബാബു
എന്നിവർ നേതൃത്വം നൽകി.