കൽപ്പറ്റ: എൽ ഡി എഫ് സർക്കാർ കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ച ആർസ് ആൻഡ് സയൻസ് കോളേജ് ബത്തേരി എം എൽ എ യുടെ നേതൃത്വത്തിൽ അട്ടിമറിക്കുകയാണെന്ന് എസ് എഫ് ഐ. കോളേജ് ആരംഭിക്കുന്നതിനായി സർക്കാർ 10 കോടി രൂപ മാറ്റി വെച്ച ബഡ്ജറ്റ് പ്രഖ്യാപനം കഴിഞ്ഞ് ഏഴ് മാസം പിന്നിടുകയാണ് ഇനിയും താമസിച്ചാൽ അനുവദിച്ച തുക പിൻവലിക്കപ്പെടുന്ന സാഹചര്യമുണ്ടാവും. സ്ഥിരമായ സ്ഥലം കണ്ടെത്തുംവരെ താൽകാലിക കെട്ടിടം കണ്ടെത്തി കോളേജിന്റെ പ്രവർത്തനം ആരംഭിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടായിട്ടും കോളേജിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ബത്തേരി എം എൽ എ ഐ സി ബാലകൃഷ്ണൻ തയ്യാറായിട്ടില്ലെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
ജില്ലയിലെ തന്നെ ഏറ്റവും അധികം സ്വാശ്രയ, മാനേജ്‌മെന്റ്,പ്രൈവറ്റ് കോളേജുകൾ പ്രവർത്തിക്കുന്നത് ബത്തേരിയിലാണ്. സ്വകാര്യ മാനേജ്‌മെന്റുകളോടുള്ള എം എൽ എ യുടെ വിധേയത്വമാണ് ഇതിനു കാരണം
പ്രശനത്തിൽ അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ എം എൽ എ ക്കെതിരെ പ്രതിഷേധം ആരംഭിക്കുമെന്ന് എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്ഥാവനയിൽ പറഞ്ഞു.