സുൽത്താൻ ബത്തേരി : ബത്തേരി ഉപജില്ലാ സ്‌കൂൾ
യുവജനോൽസവത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ബത്തേരി
അസംപ്ഷൻ സ്‌കൂളും ഹയർ സെക്കൻഡറിവിഭാഗത്തിൽ മീന
ങ്ങാടി ഗവ.ഹയർസെക്കൻഡറിയും മുന്നിട്ട് നിൽക്കുന്നു.
128 പോയന്റുമായാണ് അസംപ്ഷൻ മുന്നിൽ. 125 പോയന്റുമായി മീനങ്ങാടി ഗവ.ഹൈസ്‌കൂളും
118പോയന്റുമായി മൂലങ്കാവ് സ്‌കൂളുമാണ്
തൊട്ടുപിന്നിൽ.ഹയർ സെക്കൻഡറിയിൽ 159 പോയന്റു
മായി വ്യക്തമായ ലീഡ് നേടികൊണ്ടാണ് മീനങ്ങാടി
ഗവ.ഹയർ സെക്കൻഡറി ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നത്.
132 പോയന്റുമായി പൂതാടി ശ്രീനാരായണ ഹയർസെ
ക്കൻഡറിയാണ് രണ്ടാം സ്ഥാനത്തുള്ളത്. 104 പോയന്റുള്ള
സെന്റ് മേരീസ് കോളേജ് ഹയർസെക്കൻഡറിയാണ് മൂന്നാം
സ്ഥാനത്ത്.
യു.പി.വിഭാഗത്തിൽ 55 പോയന്റുമായി
സെന്റ് മേരീസ് യു.പി ചീങ്ങേരി, സെന്റ് ആന്റണിസ് എ.
യു.പി.സ്‌കൂൾ പഴൂർ, ജി.യു.പി.മീനങ്ങാടി എന്നി
വർ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. തൊട്ട് പിന്നിലായി
52 പോയന്റുമായി ജി.എച്ച്.എസ്.മൂലങ്കാവും 49
പോയന്റുമായി ഡബ്ല്യു.ഒ.യു.പി മുട്ടിലുമാണുള്ളത്. എൽ.പി. വിഭാഗത്തിൽ മാർ ബസേലിയോസ്
യു.പി. സ്‌കൂൾ കോളിയാടി 52 പോയന്റുമായി
മുന്നിട്ട് നിൽക്കുന്നു. രണ്ടും മൂന്നും സ്ഥാനത്ത് 47
പോയന്റുള്ള സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് മീന
ങ്ങാടിയും 45 പോയന്റുമായി സെന്റ് തോമസ് പെരിക്കല്ലൂരുമാണ് തൊട്ട് പിന്നിൽ.
വേദികളിൽ ഇന്ന് : വേദി ഒന്ന് -നാടോടി നൃത്തം (എ
ച്ച്.എസ്, എച്ച്.എസ്.എസ്)തിരുവാതിര(എച്ച്.
എസ്., എച്ച്.എസ്.എസ്)സംഘനൃത്തം (എൽ.പി, യു.
പി)വേദി രണ്ട്- നാടോടി നൃത്തം (എൽ.പി,യു.പി)
തിരുവാതിര(യു.പി) സംഘനൃത്തം(എച്ച്.എസ്,
എച്ച്.എസ്.എസ്) വേദി മൂന്ന് -കോൽക്കളി(എച്ച്.എസ്,
എച്ച്.എസ്.എസ്)അറവനമുട്ട്(എച്ച്.എസ്)
ദഫ് മുട്ട് (എച്ച്.എസ്, എച്ച്.എസ്.എസ്) ഒപ്പന(യു.
പി, എച്ച്.എസ്, എച്ച്.എസ്.എസ്) വേദി നാല്-മാപ്പിള
പാട്ട്(എച്ച്.എസ്, എച്ച്.എസ്.എസ്)വട്ടപ്പാട്ട്-(
എച്ച്.എസ്.,എച്ച്.എസ്.എസ്) വേദി അഞ്ച് അറബി
കലോൽസവം: പദ്യംചെല്ലൽ(എൽ.പി, യു.പി, എച്ച്.എ
സ്)കഥപറയൽ(യു.പി) അറബിഗാനം(എച്ച്.എസ്)
സംഘഗാനം(എച്ച്.എസ്) നാടകം(എച്ച്.എസ്) വേദി
ആറ് അറബികലോൽസവം : അറബി ഗാനം (എൽ.പി.,യു.
പി)കഥപറയൽ(എൽ.പി) സംഘഗാനം(എൽ.പി) അറബി
ഗാനം(എച്ച്.എസ്) വേദി ഏഴ് അറബികലോൽസവം:
അഭിനയഗാനം (എൽ.പി)മോണോആക്ട്(യു.പി,എ
ച്ച്.എസ്)കഥാപ്രസംഗം (എച്ച്.എസ്,) സംഭാഷണം
(യു.പി, എച്ച്.എസ്) പ്രസംഗം (യു.പി.എച്ച്.എസ്)
സംഘഗാനം(യു.പി) വേദി എട്ട്: ബാന്റ്‌മേളം (എച്ച്.
എസ്.എസ്)
ഫോട്ടോ അടിക്കുറിപ്പ്
0011- എൽ.പി.ഭരതനാട്യം ഒന്നാം സ്ഥാനം നേടിയ
മൂലങ്കാവ് ഗവ.സ്‌കൂളിലെ പമ പാർത്ഥസാരഥി
0028-ഹൈസ്‌കൂൾ വിഭാഗം കേരള നടനത്തിൽ ഒന്നം
സ്ഥാനം നേടിയ വിജയ പുൽപ്പള്ളിയിലെ അപർണാ സതീഷ്,
0030-എച്ച്.എസ്.എസ്. വിഭാഗം കൂടിയാട്ടത്തിൽ
ഒന്നാം സ്ഥാനം നേടിയ ജയശ്രി സ്‌കൂൾ
0031- എച്ച്.എസ്.എസ്. വിഭാഗം ഭരതനാട്യം,
കുച്ചിപ്പുടി, കേരള നടനം എന്നിവയിൽ ഒന്നാം
സ്ഥാനവും എഗ്രേഡും നേടിയ നിവേദ് ഷാജി -പുൽപ്പള്ളി
ജയശ്രീ സ്‌കൂൾ
192113-ഹൈസ്‌കൂൾ വിഭാഗം കേരളനടനം മോഹി
നിയാട്ടം എന്നിവയിൽ എ ഗ്രേഡ് നേടിയ മാളവിക അനിൽ
കുമാർ -ഗവ.ഹൈസ്‌കൂൾ കുപ്പാടി.