കോഴിക്കോട്: ഓർച്ചഡ് ഇന്ത്യയുടെ വടക്കൻ മേഖലയിലെ മത്സരവിജയികൾക്കുള്ള അവാർഡും പ്രൊഫ.എരുമേലി പരമേശ്വരൻ പിള്ള പുരസ്കാരവും നാളെ വെെകിട്ട് 5. 30ന് കെ.പി.കേശവമേനോൻ ഹാളിൽ എം.ടി. വാസുദേവൻ നായർ സമ്മാനിക്കും. തെക്കൻമേഖലയിലെ ചടങ്ങ് നവംബർ 9 ന് തിരുവനന്തപുരം വെെ എം സി എ ഹാളിലാണ്. പ്രഭാവർമ്മ അവാർഡ്ദാനം നിർവഹിക്കും.
എൽ.കെ.ജി മുതൽ പ്ലസ്ല് ടു വരെ 7 ഗ്രൂപ്പുകളിലായി നടത്തിയ മത്സരങ്ങളിൽ മികവ് തെളിയിച്ച 67 വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകുന്നതെന്ന് ഓർച്ചഡ് ഇന്ത്യ സെക്രട്ടറി മണിരാജ് കുറിയേരി, കെ.ജി.ശ്രീവല്ലഭൻ, വി.എം.ഗോപാലകൃഷ്ണൻ, എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.