കുറ്റ്യാടി: ഇന്ദിരാഗാന്ധിയുടെ മുപ്പതിയഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് കായക്കൊടി ഇളങ്ങാരൻ കോട്ട് താഴ കോൺഗ്രസ് പ്രവർത്തകർ അനുസ്മരണ പരിപാടികൾ നടത്തി.കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കോരങ്കോട് മൊയ്തു ഇന്ദിരസ്മരണ സന്ദേശം നടത്തി.യു.വി രാജൻ അദ്ധ്യക്ഷത വഹിച്ചു.നിഷാദ കുഞ്ഞമ്മദ്, പി.ബാനീഷ്, അബുള്ള എ.പി,ഇ.മൊയ്തു എന്നിവർ സംസാരിച്ചു.