കുറ്റ്യാടി: വാളയാറിലെ സഹോദരിമാരുടെ മരണത്തിനു പിന്നിലെ ദുരൂഹതകൾ പുറത്തു കൊണ്ടുവരുന്നതിന് കേസ് അന്വേഷണം സി ബി ഐ യെ ഏൽപ്പിക്കണമെന്ന് കുറ്റ്യാടിയിൽ ചേർന്ന മനുഷ്യാവകാശ കൂട്ടായ്മ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പ്രതികളെ രക്ഷപ്പെടുത്തുന്നതിന് സഹായകമായ നിലപാട് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെന്ന സംശയം നിലനിൽക്കുന്നു.

മനുഷ്യാവകാശ പ്രവർത്തകൻ ടി നാരായണൻ വട്ടോളി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ മൊയ്തു കണ്ണങ്കോടൻ അധ്യക്ഷത വഹിച്ചു. സി.കെ.കരുണാകരൻ, എം.കെ.രാജൻ, ഖാലിദ് മൂസ നദ് വി, പി.സി.സുനിൽ, പി.അബ്ദുൾ മജീദ്,ശ്രീജേഷ് കൈവേലി, എൻ.പി.സക്കീർ, നാസർ തയ്യുള്ളതിൽ, എം.പി.അബ്ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു.

നവംബർ 8 ന് കുറ്റ്യാടിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കാൻ മനുഷ്യാവകാശ കൂട്ടായ്മ തീരുമാനിച്ചു.സംഗമം സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും.