കോട്ടയം: ഇപ്പോഴുള്ള മഴയോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 10 വരെ ഇടിമിന്നലിനുള്ള സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. മനുഷ്യജീവനും വീട്ടുപകരണങ്ങൾക്കും ഒരുപോലെ അപകടകാരിയാണ് മിന്നൽ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ സംസ്ഥാനത്ത് സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എരുമേലിയിൽ തീഗോളംപോലുണ്ടായ മിന്നലിൽ കൊടിത്തോട്ടം ചീരംകുളം കുട്ടിയുടെ വീട് തകർന്നു. മലയോരമേഖല ഭീഷണിയിലാണ്. മുൻകരുതൽ സ്വീകരിക്കാൻ ഉപേക്ഷ വിചാരിക്കരുത്.

ഒാർക്കുക

ശ്രദ്ധിക്കേണ്ടത് ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് 10വരെ

തുറസായ സ്ഥലത്തും ടെറസിലും പോകാതിരിക്കുക

മിന്നൽലക്ഷണം കണ്ടാൽ സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറുക

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.

നാം ഇരിക്കുന്ന കെട്ടിടത്തിന്റെ ജനലും വാതിലും അടച്ചിടുക

വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുക.

ഒരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങരുത്

മിന്നലേറ്റ് ആളിന് പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്