ചാന്നാനിക്കാട് : വയോജന വേദി ചാന്നാനിക്കാട് മഹാത്മജി മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയുടെയും കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ പനച്ചിക്കാട് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോകവയോജന ദിനാചരണം നടത്തി. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. വയോജന വേദി പ്രസിഡന്റ് പി.പി നാണപ്പൻ അദ്ധ്യക്ഷത വഹിച്ചു. ചിങ്ങവനം സെന്റ് ജോൺസ് ദയറപള്ളി വികാരി ഫാ.സ്‌കറിയ മർക്കോസ് മുഖ്യപ്രഭാഷണം നടത്തി. പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ബാബു, പനച്ചിക്കാട് പഞ്ചായത്ത് അംഗം ഡോ.ലിജി വിജയകുമാർ, പെൻഷണേഴ്സ് യൂണിയൻ സാംസ്‌കാരിക വേദി ചെയർമാൻ ഡോ.ടി.എൻ പരമേശ്വരക്കുറുപ്പ്, പനച്ചിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ ഗോപാലകൃഷ്‌ണൻ, കെ.എസ്.എസ്.പിയു പനച്ചിക്കാട് യൂണിറ്റ് സെക്രട്ടറി പി.ജി അനിൽകുമാർ, വയോജന വേദി സെക്രട്ടറി സി.കെ മോഹനൻ, ജോ.സെക്രട്ടറി പി.പി മോഹനൻ എന്നിവർ പ്രസംഗിച്ചു.

മികച്ച കർഷകനുള്ള നാട്ടകം പഞ്ചായത്തിന്റെ കർഷകശ്രീ പുരസ്‌കാരം നേടിയ ചാന്നാനിക്കാട് പടിഞ്ഞാറേക്കരോട്ട് പി.എം രവീന്ദ്രനെയും, മുതിർന്ന വയോജകവേദി അംഗങ്ങളെയും ആദരിച്ചു.