ടി.ബിയുടെ വളവിൽ റോഡ് അപകടാവസ്ഥയിൽ

കോട്ടയം : എം.സി റോഡിൽ ടി.ബി ജംഗ്ഷന് സമീപം കൽക്കെട്ട് ഇടിയുന്നത് വാഹനയാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. ഒരു വർഷം മുൻപ് റോഡ് അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പൊതുമരാമത്ത് വകുപ്പിലും കെ.എസ്.ടി.പിയിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

കഴിഞ്ഞ പ്രളയത്തിന്റെ സമയത്താണ് റോഡ് അപകടാവസ്ഥയിലായത്. മഴവെള്ളത്തിനൊപ്പം റോഡരികിലെ ഓടകളിൽ നിന്നുള്ള മലിനജലവും കൽക്കെട്ടിലൂടെ താഴേയ്‌ക്ക് ഒലിച്ചിറങ്ങാൻ തുടങ്ങിയതോടെയാണ് ദുർബലമായത്. സ്വകാര്യ ബസുകളും, ഭാരവാഹനങ്ങളും പാർക്ക് ചെയ്യുന്നതും ഇതിന് സമീപത്തായാണ്. ആക്ഷേപം ഉയർന്നപ്പോൾ പൊതുമരാമത്ത് വകുപ്പ് അധികൃതർ റോഡ് സന്ദർശിച്ചിരുന്നു. എന്നാൽ, ഇതിനിടെ എം.സി റോഡിന്റെ അറ്റകുറ്റപ്പണിയുടെ ചുമതല കെ.എസ്.ടി.പി ഏറ്റെടുത്തു. ഇതോടെ പൊതുമരാമത്ത് വകുപ്പും അധികൃതരും പിന്നാക്കം പോയി. നാട്ടുകാരുടെ പരാതിയിൽ സ്ഥലം പരിശോധിച്ച കെ.എസ്.ടി.പി അധികൃതർ തുടർ നടപടികൾ സ്വീകരിച്ചില്ല. ക്കാൻ തയ്യാറായില്ല. ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. റോഡിന്റെ വശങ്ങളിലെ കൽക്കെട്ട് ബലപ്പെടുത്തിയില്ലെങ്കിൽ വൻ അപകടമാണ് കാത്തിരിക്കുന്നത്.

''

റോഡ് ഇടിയാനുള്ള സാദ്ധ്യത ഏറെയാണ്. അടിയന്തര നടപടികൾ സ്വീകരിക്കണം. പ്രദേശത്തെ കടകൾക്കും വീടുകൾക്കും റോഡ് ഇടിഞ്ഞാൽ ഭീഷണിയാണ്.

അനീഷ്, പ്രദേശവാസി

പരസ്പരം പഴിചാരി കെ.എസ്.ടി.പിയും പൊതുമരാമത്തും
റോഡ് അപകടാവസ്ഥയിലായത് കഴിഞ്ഞ പ്രളയത്തിൽ

പരാതി പൂഴ്ത്തിവച്ചിട്ട് ഒരുവർഷം