പാലാ : കിഴതടിയൂർ സഹകരണ ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള മഹാകവി പാലാ നാരായണൻ നായർ സ്മാരക പുരസ്കാര സമർപ്പണം നാളെ നടക്കുമെന്ന് പ്രസിഡന്റ് ജോർജ്.സി. കാപ്പൻ അറിയിച്ചു. അരലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരത്തിന് സാഹിത്യകാരൻ സി.രാധാകൃഷ്ണനാണ് അർഹനായത്. നാളെ 3 ന് കിഴതടിയൂർ ബാങ്ക് ഹെഡ്ഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അവാർഡ് ദാന സമ്മേളനം നിയുക്ത എം.എൽ.എ മാണി.സി.കാപ്പൻ ഉദ്ഘാടനം ചെയ്യും. എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസ് പുരസ്‌കാരം സമ്മാനിക്കും. പ്രൊഫ.ആർ.എസ്.വർമ്മജി ആമുഖ പ്രഭാഷണവും, ഡോ.സിറിയക് തോമസ് മഹാകവി പാലാ അനുസ്മരണ പ്രഭാഷണവും നടത്തും. ചാക്കോ സി പൊരിയത്ത് മഹാകവിയുടെ ജീവിതരേഖയും രവിപുലിയന്നൂർ പ്രശസ്തി പത്രവും അവതരിപ്പിക്കും. സമ്മേളനത്തിൽ പാലാ ഉപതിരഞ്ഞെടുപ്പ് ഫലം മാജിക്കിലൂടെ കൃത്യമായി പ്രവചിച്ച മജീഷ്യൻ കണ്ണൻമോന് പ്രത്യേക പുരസ്‌കാരം നൽകും. കൈനകരി ഷാജി, ഡോ.സിബി കുര്യൻ, രവി പാലാ, അഡ്വ. തോമസ്.വി. ടി, എം. എസ് ശശിധരൻ എന്നിവർ പ്രസംഗിക്കും. സി.രാധാകൃഷ്ണൻ മറുപടി പ്രസംഗം നടത്തും.