പാലാ : പ്ലാസ്റ്റിക് വിമുക്ത പദ്ധതിക്ക് ഗാന്ധിജയന്തി ദിനമായ ഇന്ന് പാലായിൽ തുടക്കമാകും. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കാരിബാഗുകൾക്ക് പകരം തുണി കാരിബാഗുകളുടെ വിതരണ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് മുനിസിപ്പൽ അങ്കണത്തിൽ ചേരുന്ന യോഗത്തിൽ നിയുക്ത എം.എൽ.എ മാണി സി.കാപ്പൻ നിവഹിക്കും. നഗരസഭ ചെയർപേഴ്‌സൺ ബിജി ജോജോ അദ്ധ്യക്ഷത വഹിക്കും.
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി, ഇന്ത്യ സിറ്റിസൺ ഫോറം, സഫലം 55 പ്ലസ്, പൗരാവകാശ സമിതി, കെ.ജെ.പി എന്നീ സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരത്തോടെ കോട്ടൺ തുണിയിൽ തയ്ച്ചതാണ് കാരി ബാഗ്. കേരള പ്രോജക്ട് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഒരു ബാഗിന് 80 രൂപയാണ് വില.