കവിയൂർ: കോട്ടൂർ തൈക്കാട്ടിമലയിൽ (ഷൈനിവില്ല) പരേതനായ ടി.സി. ചാണ്ടിയുടെ ഭാര്യ അന്നമ്മ ചാണ്ടി (96) നിര്യാതയായി. സംസ്‌ക്കാരം പിന്നീട്. പരേത മാന്നാർ പറമ്പൂരേത്ത് കുടുംബാംഗമാണ്.
മക്കൾ: പരേതനായ കുഞ്ഞൂഞ്ഞുകുട്ടി, ടി.സി. ഗീവർഗീസ് (യു.എസ്.എ), ടി.സി. ചാക്കോ (റിട്ട. ഗവ.കോളേജ് പ്രിൻസിപ്പൽ), ടി.സി. അലക്‌സാണ്ടർ (റിട്ട.ഗവ. സീനിയർ ഓഡിറ്റ് ഓഫീസർ), ടി.സി. ആന്റണി (മുംബൈ), ടി.സി. ജോസഫ് (യു.എസ്.എ), ടി.സി. തോമസ് (യു.എസ്.എ).
മരുമക്കൾ: പരേതയായ ശോശാമ്മ കൊറ്റംകോട്ടാൽ വെണ്ണിക്കുളം, അക്കാമ്മ വർഗീസ് നൂഴിമുറിയിൽ ചെങ്കര(യു.എസ്.എ.), ഫിലിമ്മ ചാക്കോ കരിംകുറ്റിയിൽ രാമപുരം(റിട്ട.ഡി.ഇ.ഒ), വത്സ അലക്‌സ് പാലമറ്റം റാന്നി (റിട്ട. ടീച്ചർ സെന്റ് തെരേസാസ്, ചെങ്ങരൂർ), ജോയ്‌സ് ആന്റണി പാലമറ്റം റാന്നി (മുംബൈ), ടെസി ജോസഫ് ആലുവ (യു.എസ്.എ), അനിത തോമസ് ചെറുപുഴതോട്ടത്തിൽ തിരുവനന്തപുരം (യു.എസ്.എ).