kob-abudul-jpg

തലനാട്: തലനാട് മുസ്ലീം ജമാഅത്ത് പ്രസിഡന്റും ദക്ഷിണ കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് മുഫത്തിശുമായ ഹാജി എൻ.പി അബ്ദുൾ കരീം മൗലവി (73) നിര്യാതനായി. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെയും പോഷക സംഘടനകളുടെയും നിരവധി ഭാരവാഹിത്യങ്ങൾ വഹിച്ചിട്ടുണ്ട്. കബറടക്കം ഇന്ന് ഒന്നിന് തലനാട് മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ഫാത്തിമ ബീവി തലനാട് മാട്ടയിൽ കുടുംബാംഗമാണ്. മക്കൾ: ഡോ.എം എ അബ്ദുൾ ഹക്കീം, ഷമീർ തലനാട് (മുസ്ലീം യൂത്ത് ലീഗ് ജില്ലാ ട്രഷറർ), എം എ സിറാജുദ്ദീൻ (ഇമാം ഇടമറുക് കാരൂക്കപ്പള്ളി). മരുമക്കൾ: യു എസ് ജമീല ബീവി ( പ്രഫസർ എം ഇ എസ് എഞ്ചിനീയറിങ്ങ് കോളജ് കുറ്റിപ്പുറം), സൗമിയ, ഷാഹിന (തലനാട് എസ്. എൻ. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മുൻ പി.ടി. എ. പ്രസിഡന്റ്‌).