പാലാ : സാമൂഹ്യസേവന രംഗത്ത് ലയൺസ് ക്ലബുകളുടെ പ്രവർത്തനം മാതൃകാപരമാണെന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് പൊതുസമൂഹം പൂർണ പിന്തുണ നൽകണമെന്നും നിയുക്ത എം.എൽ.എ മാണി സി. കാപ്പൻ അഭിപ്രായപ്പെട്ടു. ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് പാലാ ടൗൺ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബസുകൾ കഴുകി വൃത്തിയാക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലയൺസ് ക്ലബ് പ്രസിഡന്റ് ജിമ്മിജോർജ് പുലിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ മാഗിജോസ്, അഡ്വ. ആർ. മനോജ്, ബ്ലസ്സൻജോർജ്, ബെന്നി മൈലാടൂർ, എ.ടി.ഒ ഷിബു എ.ടി, ഉണ്ണി കുളപ്പുറം, ബിനോജ് പി.ജോണി, കെ.ആർ. മുരളീധരൻ നായർ, സുരേഷേ എക്‌സോൺ,ബോബി ഇഗ്നേഷ്യസ്, മാത്യു പൂവേലിൽ, മാത്യു പാലമറ്റം, രാജീവ് പാലാ, സുനിൽ ദാസ് നായർ എന്നിവർ പ്രസംഗിച്ചു.