prk-254-19-4-

കോട്ടയം: സ്വന്തം ജീവിതം തന്നെ ലോകത്തിന് സന്ദേശമായി നൽകിയ മഹാത്മാ ഗാന്ധി തലമുറകൾക്ക് പ്രചോദനമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികത്തിന്റെയും ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം തിരുനക്കര ഗാന്ധി സ്‌ക്വയറിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മുനിസിപ്പൽ ചെയർപേഴ്‌സൺ ഡോ. പി.ആർ. സോന അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ദേശീയോദ്ഗ്രഥന പ്രതിജ്ഞയ്ക്കു നേതൃത്വം നൽകി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ജി. രാധാകൃഷ്ണപിള്ള ലഹരിവിരുദ്ധ സന്ദേശം നൽകി. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ പി.വി. ഏലിയാസ് ലഹരിവിരുദ്ധ പ്രതിജ്ഞയ്ക്കും ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ ഫിലിപ്പ് ജോസഫ് ശുചിത്വ പ്രതിജ്ഞയ്ക്കും നേതൃത്വം നൽകി.

മുനിസിപ്പൽ കൗൺസിലർമാരായ സാബു പുളിമൂട്ടിൽ, എസ്. ഗോപകുമാർ, ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ പി. രമേശ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രഫ. കെ.ആർ. ചന്ദ്രമോഹനൻ, സർവ്വോദയ മണ്ഡലം പ്രതിനിധി എം.എൻ. ഗോപാലകൃഷ്ണപ്പണിക്കർ എന്നിവർ സംസാരിച്ചു. ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു സ്വാഗതവും ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ് നന്ദിയും പറഞ്ഞു.

സമ്മേളനത്തിന് മുന്നോടിയായി ഗാന്ധിപ്രതിമയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കോട്ടയം നഗരസഭാ ചെയർപേഴ്‌സൺ ഡോ. പി.ആർ സോന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ കളക്ടർ പി. കെ സുധീർ ബാബു എന്നിവർ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി.