മരങ്ങാട്ടുപിള്ളി : തുടർച്ചയായി ആറാം തവണയും സഹോദയ കായികമേളയിൽ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്‌കൂൾ ചാമ്പ്യൻമാർ. സീനിയർ സെക്കൻഡറി വിഭാഗത്തിൽ 22 സ്വർണവും, 4 വെള്ളിയും, 4 വെങ്കലവും കരസ്ഥമാക്കി 197.5 പോയിന്റ് നേടിയാണ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. കടുത്തുരുത്തി സെയിന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂൾ 153 പോയിന്റ്മായി സീനിയർ സെക്കൻഡറി വിഭാഗത്തിൽ റണ്ണേഴ്‌സ് അപ്പായി. സെക്കൻഡറി വിഭാഗത്തിൽ സെയിന്റ് തെരേസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ആയാംകുടി 82 പോയിന്റുമായി ഒന്നാം സ്ഥാനത്തും, പാലാക്കാട് നിർമ്മൽ ജ്യോതി പബ്ലിക് സ്‌കൂൾ 23 പോയിന്റ് നേടി രണ്ടാംസ്ഥാനത്തും എത്തി.