പിഴക് : പിഴക് വയോജന ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോകവയോജന ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു . കടനാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിലു കൊടൂർ യോഗം ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരന്മാരെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.വയോജന ക്ലബ് സെക്രട്ടറി കെ.ഒ രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. രാമപുരം ജനമൈത്രി ഓഫീസർ മോഹനൻ പി.ആർ, വനിതാസിവിൽ ഓഫീസർ കെ.എ തങ്കമ്മ എന്നിവർ ബോധവത്കരണ ക്ലാസ് എടുത്തു. ഷാജൻ കടുകുംമാക്കൽ , ഡോ.കാർത്തികേയൻ ,ശാരദ ടീച്ചർ ,സി.ഡി.എസ് അംഗം മേരിക്കുട്ടി കുര്യാക്കോസ്, ബീന ടീച്ചർ, എൽസി, ലേഖ പുളിക്കാവിൽ എന്നിവർ സംസാരിച്ചു.