gandhijayanthi

വൈക്കം സത്യഗ്രഹ സമരത്തിൽ പങ്കെടുക്കാനെത്തിയ മഹാത്മാഗാന്ധി ഇണ്ടംതുരുത്തി നമ്പ്യാതിരിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചു. അയിത്തം പാലിക്കാത്ത ഗാന്ധിജിക്ക് മനയിലേക്ക് ആദ്യം പ്രവേശനം നൽകിയില്ല. പിന്നീട് മനയ്ക്ക് പുറത്ത്, പൂമുഖത്ത് ഇരിപ്പിടം ഒരുക്കി നമ്പ്യാതിരി ഗാന്ധിജിയുമായി സംഭാഷണം നടത്തി. കാലത്തിന്റെ കുത്തൊഴുക്കിൽ മനയുടെ പ്രതാപം നഷ്ടപ്പെട്ടു. വൈക്കം സത്യഗ്രഹ സമരചരിത്രത്തിൽ ഇടംനേടിയ മന പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ നേതൃത്വമംഗീകരിക്കുന്ന വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ ആസ്ഥാനമായി മാറി. മന അതിന്റെ അവകാശികളിൽ നിന്ന് യൂണിയൻ വിലയ്ക്ക് വാങ്ങുകയായിരുന്നു. ഗാന്ധിജിക്ക് ഇരിപ്പിടം നൽകിയ സ്ഥലത്ത് ഗാന്ധി ചിത്രം അലങ്കരിച്ചുവച്ച് പുഷ്പാർച്ചന നടത്തിയാണ് തൊഴിലാളികൾ ഇന്നലെ ഗാന്ധിജയന്തി ആഘോഷിച്ചത്.
സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് അഡ്വ. വി.ബി. ബിനു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.എൻ.രമേശൻ,എം.ഡി.ബാബുരാജ്, ആർ.സുശീലൻ, സി.കെ.ആശ എം.എൽ.എ, പി.സുഗതൻ, കെ.ഡി.വിശ്വനാഥൻ, ലീനമ്മ ഉദയകുമാർ, ഡി.രഞ്ജിത്ത് കുമാർ, ജോൺ വി.ജോസഫ്, എം.എസ്.സുരേഷ് എന്നിവർ പ്രസംഗിച്ചു.