കോട്ടയം: ഈ വർഷത്തെ കേരളോത്സവത്തിനുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡും തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവംബർ 30 നകം ജില്ലാതലം വരെയുള്ള മത്സരങ്ങൾ പൂർത്തിയാക്കും. സംസ്ഥാനതല കായികമത്സരങ്ങൾ ഡിസംബറിൽ എറണാകുളത്തും, കലാമത്സരങ്ങൾ കണ്ണൂരിലും നടത്തും.
താത്പര്യമുള്ള എല്ലാവർക്കും അവസരം ലഭിക്കുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് ഓഫീസുകൾ വഴി നേരിട്ടും, www.keralotsavam.kerala.gov.in എന്ന വെബ് സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാം. യൂത്തുക്ലബ്ബുകളും കലാ- കായിക പ്രതിഭകളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി കേരളോത്സവം വിജയിപ്പിക്കണമെന്ന് ജില്ല യൂത്ത് പ്രോഗ്രാം ഓഫീസർ അറിയിച്ചു. പ്രായപരിധി: 15- 40 വയസ്