അടിമാലി: വല്ലപ്പോഴും തുറക്കുമായിരുന്നു, ഇപ്പോൾ അതുംകൂടി ഇല്ലാതായി. പറഞ്ഞ് വരുന്നത് വെറുമൊരു കടയെക്കുറിച്ചല്ല, റേഷൻകടയെന്ന അത്യാവശ്യ സ്ഥാപനത്തെക്കുറിച്ചാണ്.വിദൂര ആദിവാസി മേഖലയായ കുറത്തിക്കുടിയിൽ റേഷൻ കടയെക്കുറിച്ചാണ് പരാതി.കഴിഞ്ഞ ഏതാനും ദിവസങ്ങളായി റേഷൻ കട അടഞ്ഞു കിടക്കുന്നുവെന്നാണ് ആദിവാസി കുടുംബങ്ങളുടെ ആക്ഷേപം.അവരിൽ ചിലർ അടഞ്ഞ ദിവസംഓർത്തെടുക്കുന്നു, കഴിഞ്ഞ സെപ്തംബർ പതിനേഴ് മുതൽ റേഷൻ കട അനിശ്ഛിതകാലത്തേക്ക് അടഞ്ഞു.
ദേവികുളം സിവിൽ സപ്ലൈസ് ഓഫീസിന് കീഴിൽ വരുന്ന എആർഡി 131ാം നമ്പർ റേഷൻകടയാണ് കുറത്തികുടിയിൽ പ്രവർത്തിക്കുന്നത്..അടിമാലി ഗിരിജൻ സഹകരണ സംഘത്തിനാണ് റേഷൻകടയുടെ നടത്തിപ്പ് ചുമതല.203 കാർഡ് ഉടമകളാണ് ഇവിടെയുള്ളത്..ഇതിൽ 167 എ എ വൈ കാർഡുടമകളാണ്.
.അടിമാലി ഗ്രാമപഞ്ചായത്തിന്റെ ഒന്നാം വാർഡിൽ ഉൾപ്പെട്ട പ്രദേശമാണ് കുറത്തികുടി.വനത്തിനുള്ളിലൂടെ മണിക്കൂറുകൾ സഞ്ചരിച്ച് മാങ്കുളത്തോ ഇരുമ്പുപാലത്തോ എത്തിയാൽ മാത്രമെ കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാനാകൂ..കുറത്തിയിലേക്കുള്ള കാനനപാത ഇടക്കിടെ തകരുന്നത് ഗോത്രമേഖല ഒറ്റപ്പെടാൻ ഇടയാക്കും.ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കെയാണ് റേഷൻകട കൂടി കൃത്യമായി പ്രവർത്തിക്കുന്നില്ലെന്ന പരാതി ഉയർന്നിട്ടുള്ളത്.എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും കടയിൽ കൃത്യമാംവിധം റേഷൻവിതരണം നടക്കുന്നുണ്ടെന്നും ഗിരിജൻ സഹകരണസംഘം ഭാരവാഹികൾ പറഞ്ഞു
സർക്കാർ കാര്യം മുറപോലെ
ആദിവാസി മേഖലയായതിനാൽ ഉത്തരവാദിത്വപ്പെട്ടവരാരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കാറില്ല. അത്കൊണ്ട്തന്നെ സമാനസാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന റേഷൻ കടകളെപ്പോലെ തുറന്ന്നേ പ്രവർത്തിക്കുന്നതിന് നേരവും കാലവും ഒന്നുമില്ല. ആദിവാസി ജനവിഭാഗം പരാതി പറയാത്തതിനാൽ ഇത്തരം നടപടികൾ പലയിടത്തും തുടരുന്നുണ്ട്. ഉദ്യോഗസ്ഥർ വരുന്നദിവസം തുറക്കും. അതോടെ പരാതി വ്യാജമാണെന്ന് വ്യഖ്യാനവും ഉണ്ടാകും. സ്പെഷളൽ റേഷൻ ഉള്ളതോൾ തുറക്കുക, ആരെങ്കിലും ആവശ്യപ്പെടുമ്പോൾ റേഷൻ കൊടുക്കുക തുടങ്ങി എന്തിന് വേണ്ടി റേഷൻ പദ്ധതി എന്നതിന് വിരുദ്ധമായ നടപടികൾ തുടരുകയും ചെയ്യും..