അടിമാലി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ദേവികുളം മേഖലാ സമ്മേളനം അടിമാലിയിൽ നടന്നു. ജില്ലാ പ്രസിഡന്റ് ടിജി ഷാജി സമ്മേളനം ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മറ്റിയംഗം കെ എം മാണി മുഖ്യപ്രഭാഷണം നടത്തി..മികച്ച പ്രവർത്തനം നടത്തിയ ബേബി ജോർജ്ജ്,സോമൻ ചെമ്മണ്ണാർ, പാൽരാജ്,ശ്രീധരൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചുദേവികുളം മേഖലാ പ്രസിഡന്റ് അബ്രഹാം ജോസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പി ഡി വിജയൻ, റോബിൻ എൻവീസ്, ബിജോ മങ്ങാട്ട്, ജോഷി ഗ്യാലക്‌സി തുടങ്ങിയവർ സംസാരിച്ചു.പുതിയ വർഷത്തേക്കുള്ള സംഘടനാ തിരഞ്ഞെടുപ്പും നടത്തി.