
കാഞ്ഞിരപ്പള്ളി: ചോറ്റി താഴത്തേടത്ത് പരേതനായ ടി.ടി. ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് വെളിച്ചിയാനി സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ. ചോറ്റി പടന്നമാക്കൽ കുടുംബാംഗമാണ്. മക്കൾ: ടോമി (മാതൃഭൂമി, കോട്ടയം), മാത്യു (ജിജി), സോണി, (ഐഡിയൽ ലാബ് കാഞ്ഞിരപ്പള്ളി, എരുമേലി). മരുമക്കൾ: ട്രീസമ്മ പുതുവേലിൽ മേരികുളം (അദ്ധ്യാപിക, സെന്റ് മേരീസ് സ്‌കൂൾ, തെക്കേമല), ഷിജി വടക്കേൽ (കുമളി), സോണിയ പുതിയാപറമ്പിൽ കണമല (അസോസയേറ്റ് പ്രൊഫസർ, അസ്സീസി നേഴ്‌സിംഗ് കോളേജ്, എരുമേലി).