കോട്ടയം: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. കളക്ട്രേറ്റിൽ ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു റാലി ഫ്ലാഗ് ഓഫ് ചെയ്തു. അസിസ്റ്റന്റ് കളക്ടർ ശിഖ സുരേന്ദ്രൻ, എക്‌സൈസ് വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ ജി. രാധാകൃഷ്ണപിള്ള, എ.ഡി.എം ടി.കെ. വിനീത് കുമാർ, ഡെപ്യൂട്ടി കളക്ടർ അലക്‌സ് ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, വിമുക്തി മിഷൻ ജില്ലാ മാനേജർ എം.എം. നാസർ, ഹുസുർ ശിരസ്തദാർ ബി. അശോക് തുടങ്ങിയവർ പങ്കെടുത്തു.
സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാർ, ലഹരി വിരുദ്ധ ക്ലബ് അംഗങ്ങൾ, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത റാലി തിരുനക്കര ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു.