കല്ലറ: ശ്രീശാരദാക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ പൂജവയ്പ്, മഹാനവമി, വിജയദശമി ഉത്സവങ്ങൾ 5 മുതൽ 8 വരെ നടക്കും.

നവരാത്രി കാലത്ത് ദിവസവും രാവിലെ 6.30 മുതൽ ഗണപതിഹോമം, 7ന് ദേവീഭാഗവതപാരായണം, വൈകിട്ട് 6.50ന് ദീപാരാധന തുടങ്ങിയ ചടങ്ങുകൾ നടക്കും. 5ന് വൈകിട്ട് 5ന് കളമ്പുകാട് ഗുരുമന്ദിരത്തിൽ നിന്ന് ഗ്രന്ഥം എഴുന്നള്ളിപ്പിന് ശേഷം പൂജവയ്പ് നടത്തും. 7ന് സംഗീത സദസ്, 6ന് വൈകിട്ട് 7ന് നൃത്തസന്ധ്യ, മഹാനവമി ദിനമായ 7ന് വൈകിട്ട് 7ന് സംഗീതസദസും അരങ്ങേറും. വിജയദശമി ദിനമായ 8ന് രാവിലെ 6.30ന് വിശേഷാൽ പൂജകൾക്ക് ശേഷം പൂജയെടുപ്പ്, 8ന് പറവൂർ രാകേഷ് തന്ത്രി, പാണാവള്ളി അജിത് ശാന്തി എന്നിവരുടെ കാർമികത്വത്തിൽ വിദ്യാരംഭം. 8.30ന് ഭക്തിഗാനസുധ, വൈകിട്ട് 6.50ന് ദീപാരാധന, ദീപക്കാഴ്ച തുടങ്ങിയ ചടങ്ങുകളും നടക്കും. വൈകിട്ട് 7ന് നടക്കുന്ന അനുസ്മരണ സമ്മേളനം എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ സെക്രട്ടറി എൻ.കെ. രമണൻ ഉദ്ഘാടനം ചെയ്യും. രാത്രി 8ന് മൂഴിക്കുളം വിവേകും സംഘവും അവതരിപ്പിക്കുന്ന സംഗീതസദസും അരങ്ങേറും.