കോട്ടയം: ശതകോടിശ്വരന്മാരുടെ വായ്പകൾ കിട്ടാക്കടമാക്കി എഴുതിത്തള്ളിയ നാട്ടിൽ പാവപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വായ്പ എഴുതി തള്ളണമെന്ന ആവശ്യം ന്യായമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. എഡ്യൂക്കേഷണൽ ലോണീസ് വെൽഫയർ അസോസിയേഷൻ (എൽവ) കോട്ടയത്ത് സംഘടിപ്പിച്ച പ്രദക്ഷിണസമരവും ശുചീകരണയജ്ഞവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. രാജൻ കെ. നായർ അദ്ധ്യക്ഷത വഹിച്ചു. രക്ഷകർതൃസംഗമം തമ്പി ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സമരത്തിന്റെ ഭാഗമായി തിരുനക്കര ഗാന്ധിസ്ക്വയറിൽ പ്രദക്ഷിണവും തിരുനക്കര ബസ്റ്റാന്റിൽ ശുചീകരണവും നടത്തി. സജി മഞ്ഞക്കടമ്പിൽ ശുചീകരണയജ്ഞം ഉദ്ഘാടനം ചെയ്തു. ജോർജ് മാത്യു, ടി.ജെ. ചാക്കോ, രാമചന്ദ്രൻ, ജോസഫ് നെടുമുടി, പവിത്രൻ അരൂർ എന്നിവർ നേതൃത്വം നൽകി.