വൈക്കം: ഗേറ്റിന്റെ ഇരുമ്പഴിയിൽ കുടുങ്ങിയ നായയെ ഫയർഫോഴ്‌സ് ഇരുമ്പഴി മുറിച്ചുമാറ്റി രക്ഷപ്പെടുത്തി.ഇന്നലെ രാവിലെ വൈക്കം പ്രൈവറ്റ് ബസ്റ്റാന്റിന് സമീപമാണ് സംഭവം. ശ്രീലക്ഷ്മിയിൽ രജീഷിന്റെവീടിന്റെ ഗേറ്റിലെ കമ്പികൾക്കിടയിൽ കുടുങ്ങി മണിക്കൂറുകളോളം വേദന സഹിച്ച് കിടന്ന നായയെ വൈക്കം ഫയർ ഫോഴ്‌സ് എത്തിയാണ് ഹൈഡ്രോളിക്ക്കട്ടർ ഉപയോഗിച്ച് കമ്പിഅഴി മുറിച്ചുനീക്കിയാണ് രക്ഷപെടുത്തിയത്. വൈക്കം ഫയര്‍‌സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. ഷാജി കുമാർ, ലീഡിങ്ഫയർമാൻ സി.ആർ. ജയകുമാർ, കെ.പി.പ്രശാന്തൻ, മഹേഷ് രവീന്ദ്രൻ, ടിജോജോസഫ് ,പി.പി.പ്രശാന്ത്, ഹോംഗാർഡ് അജികുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.