hands

കോട്ടയം: പൂവത്തുമൂടിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രദേശത്തെ വീടുകളിൽ ബോധവത്കരണവുമായി ഹാൻഡ്‌സ് ഓഫ് പൂവത്തുംമൂട് രംഗത്ത്. സർക്കാരിന്റെയും ഇതര സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ പൂവത്തും മൂട് മുതൽ തിരുവഞ്ചൂർ കവല വരെ ഉള്ള പാതയോരത്തെ പ്‌ളാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു സംസ്‌കരണ ശാലകളിൽ എത്തിക്കും. തുടർ പ്രവർത്തനങ്ങളായി പ്‌ളാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനുള്ള ബിന്നുകൾ സ്ഥാപിക്കും.
ഗാന്ധി ജയന്തി ദിനത്തിൽ തുടക്കം കുറിച്ച ക്യാമ്പയിൻ പഞ്ചായത്ത് അംഗം പ്രകാശ് എൻ.എസ് ഉ്ദ്ഘാടനം ചെയ്തു. യോഗത്തിൽ അനൂപ് ചന്ദ്രൻ സ്വാഗതവും, മിഥുൻ രാജ് നന്ദിയും രേഖപ്പെടുത്തി. പ്രവർത്തകരായ അരൂപ് കെ.പി, വിനോദ് കുമാർ എം.ജി, മാത്യു എം.എസ്, രാജീവ്, ജയകൃഷ്ണൻ,സുരേഷ് കല്ലാർശേരിൽ, അരുൺ കുമാർ, ദിലീപ് രവീന്ദ്രൻ, പവിത്രൻ, മനു മാണി, ഷൈജു ഗണേഷ്, ശരത്, സുജി,അനൂപ് ജി നായർ, അശോകൻ പ്ലാത്തറയിൽ,ബിനോയ് മുല്ലൂർ, വിഷ്ണു, എന്നിവർ നേതൃത്വം നൽകി. സിഗ്നേച്ചർ ക്യാമ്പെയിനിൽ നാട്ടുകാരും, പൂവത്തും മൂടിലെ കച്ചവടക്കാരും വഴിയാത്രക്കാരും ഉൾപ്പെടെ 100 ഓളം പേർ പങ്കാളികളായി.