nss

കോട്ടയം : രാഷ്ട്രപിതാവിന്റെ ജീവിതസന്ദേശങ്ങൾ സമൂഹത്തിന് പകർന്നു നൽകി മണർകാട് സെന്റ് മേരീസ് കോളേജിലെ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. കോട്ടയം നഗരസഭയുമായി സഹകരിച്ച് നടത്തിയ ശുചീകരണത്തിൽ നാഗമ്പടം ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, നഗരസഭ കാര്യാലയം എന്നിവിടങ്ങൾ വൃത്തിയാക്കുകയും ശുചിത്വ ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. വലിച്ചെറിയപ്പെട്ട മാലിന്യങ്ങൾ വേസ്റ്റ് ബിന്നുകളിലാക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു സംസ്‌കരണ യൂണിറ്റിന് കൈമാറുകയും ചെയ്‌തു. നാട്ടുകാരുടെയും യാത്രക്കാരുടെയും ദുരിതം കണ്ടറിഞ്ഞാണ് പ്രദേശം വൃത്തിയാക്കാൻ തീരുമാനിച്ചത്.

'ഗ്രീൻ കോട്ടയം, ക്ലീൻ കോട്ടയം ' എന്ന ലക്ഷ്യത്തോടു കൂടി നടന്ന മെഗാ ശുചീകരണയജ്ഞത്തിൽ നഗരസഭ ശുചീകരണ പ്രവർത്തകർ, ജില്ല ആശുപത്രി ജീവനക്കാർ, നൂറോളം വിദ്യാർത്ഥികൾ, നാട്ടുകാർ, യാത്രക്കാർ തുടങ്ങിയവർ പങ്കെടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സനീജ് എം. സാലു, വോളന്റിയർ സെക്രട്ടറി അർജുൻ ശേഖർ എന്നിവർ നേതൃത്വം നൽകി.