പൊൻകുന്നം: അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുന്ന പൊൻകുന്നം-പുനലൂർ റോഡിന്റെ പൊൻകുന്നം-പ്ലാച്ചേരി റീച്ചിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കെ.എസ്.ടി.പി അധികൃതർ അറിയിച്ചു.കരാർ നടപടികൾ പൂർത്തിയായി. നിർമ്മാണോദ്ഘാടനം ഉടൻ നടക്കും. കോന്നി-പ്ലാച്ചേരി റീച്ചിന്റെ നിർമാണോദ്ഘാടനം കഴിഞ്ഞമാസം മുഖ്യമന്ത്രി നിർവഹിച്ചിരുന്നു.
മൂന്നാമത്തെ റീച്ചായ കോന്നി മുതൽ പുനലൂർ വരെയുള്ള ഭാഗത്തിന്റെ കരാർ നടപടികൾ സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. 274.24 കോടി രൂപയ്ക്കാണ് കോന്നി-പ്ലാച്ചേരി റീച്ച് ടെൻഡറായത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ രണ്ടാം ഘട്ട മാണ് ഇപ്പോൾ പണി നടക്കുന്നത്.
പുനലൂർ, പത്തനാപുരം, കോന്നി, കുമ്പഴ, മൈലപ്ര, റാന്നി, പ്ലാച്ചേരി, മണിമല, ചെറുവള്ളി വഴി പൊൻകുന്നം വരെയെത്തുന്ന പാത ഒന്നാം ഘട്ടം നിർമ്മാണം പൂർത്തിയായ പൊൻകുന്നം പാലാ തൊടുപുഴ മൂവാറ്റുപുഴ സംസ്ഥാന പാതയുമായി ചേരും. പൊൻകുന്നം മുതൽ തൊടുപുഴ വരെയുള്ള 50.22 കിലോമീറ്റർ റോഡ് 2014ൽ കെ.എസ്.ടി.പി. എറ്റെടുത്ത് ലോകബാങ്ക് സഹായത്തോടെ 2 വർഷം മുൻപ് നിർമാണം പൂർത്തിയാക്കിയിരുന്നു.
നിർമ്മാണം മൂന്ന് റീച്ചുകളിൽ
പുനലൂർ-കോന്നി -- 29.84 കിലോമീറ്റർ
കോന്നി-പ്ലാച്ചേരി -- 30.16 കിലോമീറ്റർ
പ്ലാച്ചേരി-പൊൻകുന്നം -- 22.173 കിലോമീറ്റർ
പൊൻകുന്നം-പ്ലാച്ചേരി റീച്ചിന്റെ അടങ്കൽതുക
-- 236.79 കോടി രൂപ