നീണ്ടൂർ: അരുണോദയം ശ്രീനാരായണ ശാരദ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ 6ന് ഗണപതി ഹോമം, വൈകിട്ട് 6ന് കാർത്യായനി ആരാധന, ജയദുർഗ്ഗ മന്ത്രാർച്ചന, ദേവി സ്തോത്രാലാപനം. അഞ്ചിന് രാവിലെ ആറിന് ഗണപതി ഹോമം വൈകിട്ട് 6ന് കാളരാത്രി ആരാധന, ത്രിഷ്ടിപ്പുമന്ത്രാർച്ചന തുടർന്ന് പൂജവെയ്പ്പ്. 6ന് രാവിലെ ഗണപതി ഹോമം വൈകിട്ട് 6ന് മഹാഗൗരി പൂജ, അന്നപൂർണേശ്വരി മന്ത്രാർച്ചന. 7ന് രാവിലെ 6ന് ഗണപതി ഹോമം 8ന് ശ്രീവിദ്യാമന്ത്രാർച്ചന, വൈകിട്ട് 6ന് സിദ്ധിദാ പൂജ, ത്രിപുരസുന്ദരി മന്ത്രാർച്ചന. തുടർന്ന് ശാരദ സന്ധ്യരാമം. എട്ടിന് രാവിലെ 6ന് ഗണപതി ഹോമം 7ന് വത്സല ഹരിദാസ്, ഗീതു ഹരിദാസ് തുടങ്ങിയവരുടെ സംഗീത ആരാധന. തുടർന്ന് പൂജയെടുപ്പ്. 7.30ന് ആൽത്തറ സമർപ്പണം, 8ന് വിദ്യാരംഭം. അയ്മനം രഞ്ജിത്ത് തന്ത്രി മുഖ്യാചാര്യനാകും. വൈകിട്ട് 04.30ന് ശ്രീനാരായണ ധർമ്മപ്രചാരണ പരിശീലന ക്ലാസ്സ് പുതിയ ബാച്ച് ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും. സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് എംപി പ്രകാശ് അദ്ധ്യക്ഷത വഹിക്കും, കോട്ടയം ശ്രീനാരായണ പഠന കേന്ദ്രം കോ-ഓർഡിനേറ്റർ എ..ബി പ്രസാദ്കുമാർ ഉദ്ഘാടനം നിർവഹിക്കും, ഷാജി എ.ഡി, യു.കെ ഷാജി, കെ.എം സുജാതൻ, വി.ടി. സുനിൽ, കെ.ആർ സന്തോഷ്, ഉഷ ഭാസ്‌കരൻ, ശിവജിത്ത്, അനഘ അനു, മിനി സുരേന്ദ്രൻ, എന്നിവർ പ്രസംഗിക്കും, എഴിന് സംഗീത സദസ്.