രാജാക്കാട് . സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ ഉഷാകുമാരി ടീച്ചറിന് സ്വീകരണം ഇന്ന്
എൻ ആർ സിറ്റി എസ് എൻ വി ഹയർ സെക്കന്ററി സ്‌കൂളിൽ സ്വീകരണം നൽകും. രാവിലെ 11ന്. രാജാക്കാട് എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് എം. ബി. ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ നെടുകണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ ,രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം എസ് സതി എന്നിവർ ഉപഹാരം നല്കി ആദരിക്കും. എസ് എൻ ഡി പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ ഡി രമേശ് മുഖ്യ പ്രഭാഷണം നടത്തു. രാജാക്കാട് എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി കെ എസ് ലതീഷ് കുമാർ അനുഗ്രഹ പ്രഭാഷണം നടത്തും. ബ്ളോക്ക് പഞ്ചായത്ത് അംഗം രാധാമണി പുഷ്പജൻ, രാജാക്കാട് സർക്കിൾ ഇൻസ്പക്ടർ ഹണി, അടിമാലി ബി പി ഒ ഷാജി തോമസ്, സെന്റ് മേരീസ് പള്ളി വികാരി ഫാദർ ജോസ് ചക്കാലയ്ക്കൽ, മമ്മട്ടിക്കാനം ജുമാ മസ്ജിത് ഇമാം നിസ്സാർ മൗലവി ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ഒ എസ് റെജി , ഹെഡ് മിസ്ട്രസ്സ് ജീ അജിതഎന്നിവർ അനുമോദന പ്രസംഗം നടത്തും. മുൻ ഹെഡ് മാസ്റ്റർ വി. കെ ബാബു ഭദ്രദീപം തെളിയിക്കും.സ്‌കൂൾ മാനേജർ രാധാകൃഷ്ണൻ തമ്പി സ്വാഗതവും പി ടി എ പ്രസിഡന്റ് സി ആർ ഷാജി കതജ്ഞതയും പറയും .